തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയക്ക് എത്തിയതിനെ തുടര്‍ന്ന് പാളയം മീന്‍ മാര്‍ക്കറ്റില്‍ സംഘര്‍ഷം. അഴുകിയ മത്സ്യം വില്‍പനയ്ക്ക് വരുന്നു എന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് മീന്‍ മാര്‍ക്കറ്റിലുള്ളവര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.
അമോണിയ കലര്‍ന്നതും പഴകിയതും പുഴുവരിച്ചതുമായ മീന്‍ വില്‍പ്പനയ്ക്ക് എത്തുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിശോധനയ്ക്ക് എത്തിയതോടെ കച്ചവടക്കാരുമായി വാക്കേറ്റമായി.
പഴകിയ മീന്‍ എന്ന് ആരോപിച്ച് നല്ല മീനും പിടിച്ചെടുക്കുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നത്. ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റം ഇയ്ക്ക് ചെറിയ സംഘര്‍ഷത്തിലേക്കും എത്തുകയായിരുന്നു. എഴുപത് കിലോയോളം ചൂര മീന്‍ പഴകിയതെന്ന് കണ്ടെത്തി മീന്‍ മാര്‍ക്കറ്റില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമോണിയ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാമ്പിളുകളും എടുത്തിട്ടുണ്ട്.