കൊല്ലം: ഓച്ചിറയില്‍ നിന്ന് 700 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് നാലംഗ സംഘം പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
അതേസമയം സംഭവത്തില്‍ അറസ്റ്റിലായ നാല് പേര്‍ നിരവധി സ്പിരിറ്റ് കേസിലെ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്. സംഘം സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.