കായംകുളം; കായംകുളം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പുത്തന്‍ റോഡിന് സമീപം രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ലോറി കാറിലിടിച്ചാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന കാറിലുണ്ടായിരുന്ന ആറ് പേര്‍ക്കാണ് പരിക്കേറ്റത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
കാറിന്റെ ഡ്രൈവറടക്കം മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.