തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
വ്യാഴാഴ്ച രാവിലെ 8.40ന് വ്യോമമാര്‍ഗം ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിന്നീട് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയിലെത്തി. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പിണറായി വ്യക്തമാക്കി.
ജന്മം മുതല്‍ തന്നെ പോരാളിയായിരുന്നു കരുണാനിധി. ഇപ്പോള്‍ രോഗത്തോടാണ് അദ്ദേഹത്തിന്റെ യുദ്ധം. ഈ യുദ്ധത്തില്‍ പുരോഗതിയുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കരുണാനിധിയുടെ അസുഖത്തെ കുറിച്ച് മക്കളായ സ്റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.