കൊല്ലം: കൊല്ലം അഞ്ചലില്‍ അപസ്മാര രോഗി കൂടിയായ അംഗപരിമിതന് ക്രൂരമര്‍ദ്ദനം. അഞ്ജല്‍ കൈപ്പള്ളി സ്വദേശി അശോകനാണ് മര്‍ദ്ദനമേറ്റത്. അപസ്മാര രോഗിയും സംസാരശേഷിയുമില്ലാത്ത അശോകന് 90 ശതമാനവും അംഗപരിമിതനാണ്.
നിരവധി കേസുകളില്‍ പ്രതിയായ സന്തോഷ് ആണ് മിണ്ടാപ്രാണിയായ അശോകനെ മൃഗീയമായി മര്‍ദ്ദിച്ചത്. വീട്ടില്‍ ഇരിക്കുകയായിരുന്നു അശോകന്. ഇതിനിടയില്‍ കയറി വന്ന സന്തോഷ് അശോകനോട് ജ്യേഷ്ഠനെവിടെ എന്ന് ചോദിച്ചു. എന്നാല്‍ സംസാരശേഷി ഇല്ലാത്തതിനാല്‍ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഇതാണ് സന്തോഷിനെയും പ്രകോപിപ്പിച്ചത്.
രോഷം പൂണ്ട സന്തോഷ് അശോകനെ കമ്പി വടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സന്തോഷിനെതിരെ അഞ്ജല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അശോകന്റെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് അശോകന്റെ ബന്ധുക്കള്‍ പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി.