ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ചു കയറി. സംഭവത്തില്‍ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ പോലീസാണ് കേസെടുത്തത്. ആറാട്ടുപുഴ കള്ളിക്കാട്ട് ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം നടന്നത്.
കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ആണ് ഇടിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. അതേസമയം, സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മന:പൂര്‍വം കൊണ്ടടിച്ചതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.