കൊച്ചി: മഹാരാജാസിലെ ബിഎ മലയാളം ക്ലാസിലേക്ക് മെല്ബിന് വീണ്ടുമെത്തുന്നു, മെല്ബിനായിട്ടല്ല ദയ ഗായത്രിയായാണ് എത്തുന്നത്. സ്വന്തം സ്വത്വത്തെ സമൂഹം അംഗീകരിച്ചതിന്റെ സന്തോഷവുമായിട്ടാണ് അവന് അവളായിട്ട് ക്യാമ്പസിലേക്ക് എത്തുന്നത്. കോളേജുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ സംവരണ ഉത്തരവ് പ്രകാരമാണ് മെല്ബിന് ബുധനാഴ്ച വീണ്ടും പ്രവേശനം നേടിയത്.
സന്തോഷം തന്റെ ഫേസ്ബുക്കിലൂടെയാണ് മെല്ബിന് പങ്കുവച്ചത്. ദയ ഗായത്രി എന്ന് പേര് മാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മെല്ബിന് പറഞ്ഞു. മുമ്പ് ആണായി പഠിച്ച മെല്ബിന്, രേഖാമൂലം ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം അംഗീകരിച്ച ശേഷമേ കോളേജിലേക്കുള്ളൂവെന്ന് തീരുമാനമെടുത്തിരുന്നു.
കാഞ്ഞിരമറ്റം സ്വദേശി മെല്ബിന് 2013ല്‍ ബിഎ ഇക്കണോമിക്സിലാണ് പ്രവേശനം നേടിയിരുന്നത്. ദയയെ കൂടാതെ തീര്‍ത്ഥ സാര്‍വിക, പ്രവീണ്‍നാഥ് എന്നീ ട്രാന്സ്ജന്ഡര് വിദ്യാര്‍ഥികളും ഇക്കുറി മഹാരാജാസില്‍ പ്രവേശനം നേടിയിട്ടുണ്ട്.
പാലക്കാട് നെന്മാറ എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന പ്രവീണ സ്വത്വം കോളേജില്‍ വെളിപ്പെടുത്തിയതോടെ പഠനം പൂര്‍ത്തിയാക്കാതെ വരികയായിരുന്നു. തുടര്‍ന്ന് ഇടവേളയ്ക്കുശേഷമാണ് മഹാരാജാസില്‍ ചേരുന്നത്.
കേരളത്തിലെ സര്‍കലാശാലകളിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ബിരുദം, ബിരുദാനന്തര ബിരുദത്തിന് ട്രാര്സ്ജെന്ഡര് അപേക്ഷര്‍ക്ക് രണ്ട് സീറ്റുവീതം സംവരണംചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നു.
ഈ ഉത്തരവുപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കുന്ന ആദ്യ കോളേജ് എറണാകുളം മഹാരാജാസാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക്, പ്രവേശന ഫോമില്‍ പ്രത്യേക കോളം നല്‍കിയിരുന്നു.