പറവൂര്‍: എറണാകുളം വടക്കന്‍ പറവൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലക്ക് തീപിടിച്ചു. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും തീപിടുത്തത്തില്‍ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് വടക്കന്‍ പറവൂര്‍ തത്തപ്പിള്ളിയിലുള്ള ബീവറേജസിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ തീപിടിച്ചത്. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ അഗ്നിശമന സേനയെ അറിയിക്കുകയും ആലുവയില്‍ നിന്നും പറവൂരില്‍ നിന്നുമായി നാല് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തുകയുമായിരുന്നു. അഗ്നിശമന സേനയുടെ നീണ്ട പരിശ്രമിത്തിന് ഒടുവിലാണ് തീ നീയന്ത്രണ വിധേയമാക്കിയത്.
ബിവേറേജസിനുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ കത്തിനശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തതിന്റെ യഥാര്‍ത്ഥ കാരണവും, നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും പിന്നീട് കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.