തിരുവനന്തപുരം: യുഡിഎഫിന്റെ ഉന്നതാധികാരസമിതിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അധ്യക്ഷനുമായ വിഎം സുധീരന് രാജിവെച്ചു. യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം കെപിസിസി നേതൃത്വത്തെയും യുഡിഎഫ് കണ്‍വീനറെയും അദ്ദേഹം അറിയിച്ചു.
പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധീരന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജി എന്ത് കാരണത്താലാണെന്നതിനെക്കുറിച്ച് വ്യക്തമല്ല. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിന്, കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിനെതിരെ സുധീരന് പരസ്യമായി രംഗത്തുവന്നിരുന്നു.
കോണ്‍ഗ്രസിന്റെ അസ്തിത്വം നഷ്ടപ്പെടുത്തുന്ന തീരുമാനമെന്നായിരുന്നു സുധീരന്റെ അഭിപ്രായം. കെപിസിസി നേതൃത്വത്തിനെതിരെയും സുധീരന് പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ കെഎം മാണിയോടൊപ്പം പങ്കെടുക്കില്ലെന്ന് നിലപാടായിരുന്നു സുധീരന് സ്വീകരിച്ചിരുന്നത്.