കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് ഹൈക്കോടതി. ആരോപണം ഉന്നയിച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പറഞ്ഞ കോടതി, ഇത്തരം ശ്രമം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.
പികെ ഫിറോസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുമ്പോള്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.
ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്നായിരുന്നു പികെ ഫിറോസിന്റെ ആരോപണം. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.