തിരുവനന്തപുരം: ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജൂലൈ 6ന് ആരംഭിക്കും. ജൂലൈ 6ന് വാരണാസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയതലത്തില്‍ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും.
ജൂലൈ 6 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോള്‍ വഴിയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം സ്വീകരിക്കാം.
ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 6ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ കൂടാതെ ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്പ്പ്ഡസ്കുകളും സ്ഥാപിക്കും. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.ന്യൂനപക്ഷ സമുദായഅംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ബിജെപി വ്യക്തമാക്കി.