തിരുവനന്തപുരം: വസ്തു ജപ്തിചെയ്യുന്നത് തടയാനായി ഉടമ അഴിച്ചുവിട്ട നായ്ക്കളെ സംരക്ഷിക്കാന്‍ ബാങ്ക് ചെലവഴിച്ചത് മുപ്പതിനായിരം രൂപയിലധികം. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ കരാറുകാരനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പട്ടത്തെ സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതിരുന്നത്. തുടര്‍ന്ന് ബാങ്ക് വസ്തു ജപ്തിചെയ്യാന്‍ എത്തിയപ്പോള്‍ ഇയാള്‍ 14 നായ്ക്കളെ അഴിച്ചു വിടുകയായിരുന്നു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തിക്കായി ശ്രമം നടത്തിയെങ്കിലും കാവല്‍ നിര്‍ത്തിയ ഒരു ലാബ്രഡോറിന്റെയും 13 നാടന്‍ നായ്ക്കളുടെയും അക്രമം ഭയന്ന് ബാങ്ക് അധികൃതര്‍ക്ക് സ്ഥലത്തേക്ക് അടുക്കാനായില്ല.
പിന്നീട് നായയെ പിടിക്കുന്നവരുടെ സഹായം തേടാനുള്ള കോടതി വിധി പ്രകാരം 14 നായ്ക്കളെയും പിടികൂടി. ഇപ്പോള്‍ നായ്ക്കളെ കെന്നലില്‍ സൂക്ഷിക്കുകയാണ്. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാന്‍ ബാങ്കിന് ചെലവഴിക്കേണ്ടി വന്നത് 30,000 രൂപയിലധികമാണ്. ഈ പണമടച്ച് നായ്ക്കളെ ഏറ്റെടുത്തില്ലെങ്കില്‍ വില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ക്ക് ബാങ്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.