കോട്ടയം; കേരള ജനപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടാനും മടിക്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുകവേയായിരുന്നു പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം.
പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടാനും മടിക്കില്ല. പാവപ്പെട്ടവരുടെയും, കര്‍ഷകരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാനും, ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്താനും ബിജെപി തയാറാകണം- പിസി ജോര്‍ജ്ജ് പറഞ്ഞു.
അതെസമയം, കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനായി ഇകെ ഹസന്‍കുട്ടിയെ തെരഞ്ഞെടുത്തു. അഡ്വ. ഷോണ്‍ ജോര്‍ജ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ ആളെ തിരഞ്ഞെടുത്തത്.