കൊല്ലം: മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ അച്ഛന് വീട്ടില്‍ കയറി വെട്ടിയത്. അതേസമയം, അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ മാതാവിനും പരിക്കേറ്റു. ഇവരുടെ വിരലിലാണ് പരിക്കേറ്റത്.
പ്രണവ് ലാലും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയും ഇവര്‍ വിവാഹിതരാവുകയും ചെയ്തു. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് ബൈക്കില്‍ പോകാന്‍ ഇറങ്ങുകയായിരുന്ന പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലും ഇയാള്‍ക്ക് വെട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ അഞ്ചാലംമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.