തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി എബിവിപി. ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് എബിവിപി തിങ്കളാഴ്ച മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചിരുന്നു.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനായി പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചിരുന്നു. ശേഷം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നത്.