നെടുമങ്ങാട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി. ഇതുകണ്ട ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടത്താണ് സംഭവം. ജീവന് വേണ്ടി മല്ലിട്ട രണ്ടുപേരെയും രക്ഷിച്ചത് ഫയര്‍ഫോഴ്സ്.
ഭര്‍ത്താവുമായുള്ള കലഹം മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഭാര്യ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട ഉടനേ ഭര്‍ത്താവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കഴിക്കുകയായിരുന്നു.
പിന്നീട് വീട്ടിലുണ്ടായിരുന്ന മകളാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. വീട്ടുമുറ്റത്ത് അബോധാവസ്ഥയില്‍ കിടന്ന ഭര്‍ത്താവിനെ ഫയര്‍ഫോഴ്സ് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചു. 70 അടിയിലേറെ ആഴമുള്ള കിണറ്റില്‍ വീണ ഭാര്യയെ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണി കരയ്ക്ക് കയറ്റാനായത്. ഇരുവരെയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.