മലപ്പുറം: ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പുറക് വശം റണ്‍വേയില്‍ ഉരഞ്ഞു, യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. രാവിലെ 9.20ന് ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റണ്‍വേയില്‍ ഉരഞ്ഞത്.
180 യാത്രക്കാരുമായി ലാന്‍ഡ് ചെയ്ത വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.