തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള തീരത്താണ് കടല്‍ പ്രക്ഷുബ്ധമാകുക. തിങ്കളാഴ്ച രണ്ട് മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് നല്കുന്ന മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ധമായ തീരങ്ങളില്‍ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നാണ് സംസ്ഥാന ദുരന്ത ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മത്സ്യബന്ധന തൊഴിലാളികള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.