കണ്ണൂര്‍: ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എപി അബ്ദുള്ളക്കുട്ടി. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ സ്നേഹപൂര്‍വ്വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് മോഡിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയില്‍ വച്ച് ബിജെപി വര്‍ക്കിംഗ് അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്.
മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് താന്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുകയെന്നും, ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്നും അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.