കൊച്ചി: നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറുപത്തിമൂന്ന്കാരന്‍ പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. മരുത്താട്ടില് ചന്ദ്രശേഖരനാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി പത്ത് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും വിധിച്ചത്.
മൂന്ന് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. 2016 നവംബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ട വിവരമറിഞ്ഞിട്ടും നഴ്സറി അധ്യാപിക തമ്മനം സ്വദേശിനി ഷൈനി (36) ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നു.
പീഡനവിവരമറിഞ്ഞിട്ടും ബോധപൂര്‍വ്വം മറച്ചുവെച്ചതിന് കോടതി അധ്യാപികയ്ക്ക് 10000 രൂപ പിഴ വിധിച്ചു. വിവിധ വകുപ്പുകളിലായി പ്രതിക്ക് 20 വര്‍ഷം ശിക്ഷയുണ്ടെങ്കിലും എല്ലാം കൂടി ഒരുമിച്ച് പത്ത് വര്‍ഷം അനുഭവിച്ചാല്‍ മതി.