കൊച്ചി: കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. എറണാകുളം സ്വദേശി സിഎസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് കുമ്പസാരമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
അതേസമയം, കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന് അധ്യക്ഷയുടെ നിലപാടിനെതിരെ വിശ്വാസികള്‍ പ്രതിക്ഷേധക്കൂട്ടായ്മ നടത്തി. തലശ്ശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം എന്നിവയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. അതിരൂപതയിലെ 197 ഇടവകകളിലും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.