തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ കരകുളത്താണ് ആണ് സംഭവം. മുല്ലശേരിയില്‍ സജീവിന്റെ ആക്രമണത്തില്‍ മുപ്പത്തിയെട്ടു വയസുകാരിയായ ഭാര്യ സ്മിതയാണ് മരിച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയായ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.