കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് എംഇഎസ് കോളേജുകളില്‍ വിലക്ക്. അടുത്ത അധ്യായന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് എംഇഎസ് പ്രസിഡന്റ് ഡോ പികെ ഫസല്‍ ഗഫൂര്‍. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.
ഇത്തരത്തില്‍ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണവും കോളേജില്‍ അഗീകരിക്കാനാവില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
ഇത് വിവാദങ്ങള്‍ക്കിടം കൊടുക്കാതെ 2019-2020 അധ്യായന വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കണം എന്നും, ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളേജ് കലണ്ടര്‍ തയ്യാറാക്കണം എന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.