ദുബായ് ; ദുബായിലെ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന് നറുക്കെടുപ്പില്‍ മലയാളിയെ വീണ്ടും ഭാഗ്യം തേടിയെത്തി. കുവൈത്തില്‍ ജോലി ചെയ്യുന്ന മലയാളിയായ സന്ദീപ് മോനോനാണ് നറുക്കെടുപ്പില്‍ 6.85 കോടി രൂപ ( 10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് സന്ദീപ് മേനോന് ഭാഗ്യം കൊണ്ടുവന്ന ഈ ടിക്കറ്റ് വാങ്ങിയത്. ഫ്രീ മില്ലെനിയം മില്ലെനിയര്‍ പ്രമോഷന് ടിക്കറ്റുകള്‍ വാങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് സമ്മാനത്തുക ലഭിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.
132ാമത് നറുക്കെടുപ്പില്‍ 2095 നമ്പര്‍ ടിക്കറ്റിനാണ് സന്ദീപ് സമ്മാനാര്‍ഹനായത്. സന്ദീപിനെ കൂടാതെ മൂന്ന് പേര്‍ക്കാണ് നറുക്കെടുപ്പില്‍ സമ്മാനമുള്ളത്. രണ്ട് പേര്‍ക്ക് ബൈക്കും ആഡംബര കാറും ഒരാള്‍ക്ക് ഒരു ആഡംബര കാറുമാണ് സമ്മാനമായി ലഭിച്ചത്. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. ദുബായില്‍ താമസിക്കുന്ന ശാന്തി ബോസിനാണ് ബിഎംഡബ്യു ആര് 9 ടി സ്ക്രാംബ്ലര്‍ ബൈക്ക് സമ്മാനമായി ലഭിച്ചത്. 341 സീരീസിലെ 0809 എന്ന നമ്പറിനാണ് സമ്മാനം.
ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്മാനം ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. കഴിഞ്ഞമാസത്തെ യുഎഇയില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 13 കോടി രൂപ ലഭിച്ചതും മലയാളിക്കായിരുന്നു.