തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഡ്രൈവര്‍ക്ക് മറക്കാനാവാത്ത യാത്രയയപ്പു നല്കി ഐഎഎസ് ഉദ്യോഗസ്ഥന്. സര്‍വേ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനാണ് ഡ്രൈവര്‍ കെ രാജേന്ദ്രപ്രസാദിന് അവിസ്മരണീയായ യാത്രയയപ്പ് നല്‍കിയത്.
രാജേന്ദ്രപ്രസാദിനെ രാജേന്ദ്രപ്രസാദിനെ മുന്‍സീറ്റിലിരുത്തി ഡയറക്ടര്‍ ഡ്രൈവറുടെ ജോലി ഏറ്റെടുത്തു. 20 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്നലെയാണ് രാജേന്ദ്രപ്രസാദ് വിരമിച്ചത്. ഒന്നരവര്‍ഷമായി ഗോപാലകൃഷ്ണന്റെ സാരഥിയായിരുന്നു അദ്ദേഹം. ഇന്നലെ വഴുതക്കാട്ടെ സര്‍വേ ഭവനില്‍ നടന്ന യാത്രയയപ്പുയോഗത്തിനു ശേഷമാണ് ഡയറക്ടര്‍ ഡ്രൈവറായത്.