കിഴക്കമ്പലം: ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ് തന്റെ പേര് നല്‍കിയിട്ടുള്ള റോഡ് നേരിട്ട് ശുചിയാക്കി.
റോഡിനരികില്‍ നിറഞ്ഞുകിടക്കുന്ന വിവിധയിനം മാലിന്യങ്ങള്‍ കോരിമാറ്റാനാണ് ശ്രീജേഷ് നേരിട്ടിറങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് കിഴക്കമ്പലം എരുമേലി ശ്രീജേഷ് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ശുചീകരിച്ചത്.
പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, അറവുമാലിന്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പിലെ ചാക്കുകണക്കിന് തലമുടി, മദ്യക്കുപ്പികള്‍, പച്ചക്കറി മാലിന്യങ്ങള്‍ തുടങ്ങി റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞു കിടക്കുകയായിരുന്നു. ഇതാണ് ശ്രീജേഷും സംഘവും വൃത്തിയാക്കിയത്.
ഈ റോഡരികില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവര്‍ അത് ശ്രദ്ധിക്കാറേയില്ല. വൃത്തിയാക്കിയ ശേഷം ടെമ്പൊയില് കയറ്റിയ മാലിന്യങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടുകയായരുന്നു. റോഡ് ശുചീകരണത്തിന് നിരവധി നാട്ടുകാരും പഞ്ചായത്തംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും കിഴക്കമ്പലം റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകരും സഹായിച്ചു.