തൊടുപുഴ: മുണ്ടന്‍മുടിയില്‍ കാണാതായവരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവ് ചെയ്ത രീതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ കുഴിയില്‍ അടക്കം ചെയ്ത നിലയിലാണ് ബോഡികള്‍ കണ്ടെത്തിയത്. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരാണ് മരിച്ചത്.
നാലു ദിവസം മുമ്പാണ് കാനാട്ട് കൃഷ്ണനെയും കുടുംബത്തെയുമാണ് കാണാതായത്. മൂന്ന് ദിവസമായി വീട്ടില്‍ നിന്ന് ആളനക്കം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു ഇവരെ കാണാനില്ലെന്നു വ്യക്തമായത്.
നാല് പേരെ കാണാതായതിനെ തുടര്‍ന്ന് കാളിയാര്‍ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചു. വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇത് കൂടാതെ വീടിനടുത്ത് സംശയകരമായി കണ്ടെത്തിയ കുഴി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഈ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.
കുടുംബനാഥന്‍ കൃഷ്ണന്‍ മന്ത്രവാദിയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ തിരോധാനത്തിനും മരണത്തിനും പിന്നില്‍ ആഭിചാരമെന്ന് സംശയം