കൊച്ചി: യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. മുസ്ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പച്ചയെ തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ശ്രമിക്കുന്ന ബിജെപിയാണ് യഥാര്‍ത്ഥ വൈറസ് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണം കൈപ്പിടിയില്‍ ഒതുക്കാമെന്ന് കരുതുന്ന ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് വര്‍ഗീയത പറയുന്നത്. രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് മറ്റൊന്നുമല്ല അത് ബിജെപിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആദിത്യനാഥിന്റെ പരാമര്‍ശം തികച്ചും തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യയെ അവഗണിച്ച മോഡിക്കെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പോരാട്ടം. രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുമെന്ന് പറഞ്ഞതു മുതല്‍ ബിജെപിയ്ക്ക് വെപ്രാളമാണ്. മണ്ഡലം പിടിക്കാന്‍ പലവഴികളും തെരയുകയാണെന്നും എന്നാല്‍ ബിജെപി വിജയം നേടാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.