തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരിഹസം. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പോലീസ് മാറിയെന്നും സെന്‍കുമാര്‍ പരിഹസിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാന്‍ പറ്റുമോ? എന്ന് ചോദിച്ചയാളോട് പാഷാണം ഷാജിയെ ഡിജിപിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു ബെറ്റര്‍ ഡിജിപിയെ കിട്ടും എന്നാണ് സെന്‍കുമാര്‍ പറഞ്ഞത്.
എന്തായാലും ഇത്ര മോശമായ, പോലീസിംഗിനെ സിപിഎമ്മിന്റെ ഒരു ഘടകം മാത്രമാക്കിയ ഇത്ര മോശം ഒരവസ്ഥ അടിയന്തരാവസ്ഥക്കാലത്ത് പോലും ഉണ്ടായിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.