കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ഹനാന്. ഇപ്പോളിതാ അധ്വാനസ്വാശ്രയത്വം ഇന്ത്യയെ പഠിപ്പിച്ച മഹാത്മജിയുടെ ഖാദിയെ പ്രചരിപ്പിക്കാന്‍ ഹനാനെത്തുന്നു. ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയിലാണ് ഹനാനെത്തുക.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹനാന് പുരസ്കാരവും നല്‍കും. ഇത്തരമൊരു അംഗീകാരം അവസരവും തനിക്കു നല്കുയതില് അതിയായ സന്തോഷമുണ്ടെന്ന് ഹനാന് പറഞ്ഞു. കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ജീവിക്കാനായി പോരാടുന്ന ഹനാന് പങ്കുചേരുന്നു എന്നതാണ് സവിശേഷത.
ജീവിത പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായ ഹനാന് വീടു വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി നേരത്തെ അറിയിച്ചിരുന്നു. ഹനാന് വീടുവയ്ക്കാനായി അഞ്ച് സെന്റ് ഭൂമി നല്‍കാമെന്ന് കുവൈത്തിലുള്ള സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് അറിയിച്ചത്. നേരത്തെ ഹനാനെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുമനസുകളോടായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെയാണ് വീടു വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് അറിയിച്ചത്.
ഹനാന് എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയില്‍ പെണ്‍കുട്ടിക്ക് നേരെയാണ് സൈബര്‍ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.