കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ചതിന് പിന്നാലെ കൊച്ചിയില്‍ മറ്റൊരു നടി കൂടി പീഡനത്തിനിരയായതായി ഒരു ഓണ്‍ലൈന്‍ മാധ്യമം തങ്ങളുടെ എക്സ്ക്ലൂസീവ് എന്ന രീതിയില്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ‘അഡാര്‍ലൗ’ സിനിമയിലെ നായികയെയാണ് കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
പുതുമുഖ നടിയായ ഇവരെ എറണാകുളം നോര്‍ത്തില്‍ വെച്ചാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും ഇതിന് നടിയുടെ ബന്ധുക്കള്‍ തന്നെയാണ് കൂട്ടുനിന്നതെന്നും സൂചനകള്‍ നല്കുന്ന രീതിയില്‍ നടി നല്കിയ പരാതിയുടെ കോപ്പിയും ഇവര്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍, തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിലെ നായികമാരില്‍ ഒരാളായ മിഷേല്‍ പ്രതികരിച്ചു. അമ്മയ്ക്കെതിരേയും എനിക്കെതിരേയും വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മിഷേല്‍ പ്രതികരിച്ചു.
ഇത് ഒരു അഡാര്‍ ലൗവിനെതിരേ നടക്കുന്ന ആക്രമണമാണ്. നെഗറ്റീവ് ഇമേജ് ഉണ്ടാക്കി സിനിമയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മിഷേലിന്റെ അമ്മ ലിബു പറഞ്ഞു. അഡാര്‍ ലൗ എന്ന ചിത്രം തുടക്കം മുതല്‍ വളരെയധികം ചര്‍ച്ചകള്‍ നേരിട്ടിരുന്നു. ചിത്രം നിര്‍ത്തിവച്ചെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ പീഡിപ്പിച്ചെന്ന വ്യാജ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.