മലപ്പുറം: നിന്ത്രണംവിട്ട കാര്‍ കടലുണ്ടിപ്പുഴയിലേക്കു മറിഞ്ഞ് ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി ഷമീറലി ആണ് കാര്‍ ഓടിച്ചിരുന്നത്. മലപ്പുറം വേങ്ങര റൂട്ടില്‍ പാണക്കാട് എടായിപ്പാലത്ത് ഇന്നലെയായിരുന്നു സംഭവം. പാണക്കാട്ടെ ബന്ധുവീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനായി എത്തിയ ഷമീര്‍ ഓടിച്ച കാര്‍ പുഴയോരത്തെ മരത്തിലിടിച്ചു മറിയുകയായിരുന്നു. കാര്‍ പുഴയില്‍ മുങ്ങുന്നതിനു മുന്‍പ് ഷമീര്‍ ചാടി രക്ഷപ്പെട്ടു. കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാരെത്തിയെങ്കിലും കാര്‍ എവിടെയെന്ന് ആദ്യം കണ്ടെത്താനായില്ല. മുങ്ങല്‍ വിദഗ്ധരെത്തിയാണ് കാര്‍ കണ്ടെത്തിയത്. കയര്‍കെട്ടി വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമനസേനയുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ കരയ്ക്കെത്തിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിനും അഗ്നിശമനസേനയ്ക്കുമൊപ്പം ട്രോമാകെയര്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.