തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി കേരളത്തില്‍ ഒരു തരംഗവും ഉണ്ടാക്കില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പാണ്, അതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. സിപിഐഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നും കുമ്മനം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയെ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരാകുമെന്ന കാര്യത്തില്‍ ബിഡിജെഎസിലും ബിജെപിയിലും തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ബിഡിജെഎസിന് നല്കിയ സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹവുമായി ജില്ലാ നേതൃത്വം ഫോണില്‍ സംസാരിച്ചതായും സൂചനകള്‍ പുറത്തുവന്നു.