കൊല്ലം: തെരഞ്ഞെടുപ്പില്‍ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വിജയിച്ചാല്‍ ബിജെപിയിലേക്ക് ചാടുമെന്ന് തങ്ങള്‍ പ്രചരിപ്പിച്ചതായി യുഡിഎഫ് നേതാക്കള്‍ യോഗങ്ങളില്‍ പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയെന്നുമാണ് പോലീസ് ഓഫീസര്‍മാരുടെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം സിറ്റി പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐമാരായ സുരേഷ് ബാബുവും ഷാജിയും യുഡിഎഫ് നേതാക്കള്‍ക്കെതിരെ നിയമനടപടിക്ക് അനുമതി തേടി കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മുഖേന ഡിജിപിയെ സമീപിച്ചു.
ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് വേണ്ടി പലരോടും വോട്ട് അഭ്യര്‍ത്ഥിച്ചതായും യുഡിഎഫ് നേതാക്കള്‍ പ്രചരിപ്പിച്ചെന്ന് പോലീസിന് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് നിയമനടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതായും വിവരമുണ്ട്.