തിരുവനന്തപുരം: വിവാഹിതയായ യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സൈനികനെതിരെ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഇരുമ്പില്‍ സ്വദേശി അനില്‍ ജോയിക്കെതിരെയാണ് മരായമുട്ടം പോലീസ് കേസെടുത്തത്. ഇയാള്‍ മുമ്പും പീഡനക്കേസില്‍ പ്രതിയായിരുന്നു.
നെയ്യാറ്റിന്‍കരയിലെ വിവാഹിതയായ യുവതിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി അനില്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ അനില്‍ ജോയിക്കെതിരെ മുമ്പും പീഡനക്കേസ് ഉണ്ടായിരുന്നു. 2014ല്‍ ആയിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അനിലിനെ പോലീസിന് കൈമാറുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.