തിരുവനന്തപുരം: പ്രളയ സെസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങളുടെ നികുതി ഒരു ശതമാനം വര്‍ധിക്കും. പ്രളയ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെസിന് വേണ്ടിയാണ് നിരക്കുവര്‍ധന. വാഹന വിലയനുസരിച്ച് ഒരു ലക്ഷം രൂപ വരെ അധികം നല്‍കേണ്ടി വരും. അതേസമയം, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഇളവുണ്ട്.