പാലക്കാട്: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ പാലക്കാട് ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് സൂര്യാഘാതമേറ്റത്. 41 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസം രണ്ടാം തവണയാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്.രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ്. 41.5 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.