തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
‘ഞാന്‍ ഒരാളെ മാത്രമേ അച്ഛാ എന്ന് വിളിച്ചിട്ടുള്ളൂ… അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്കാരം.’ എന്നാണ് പ്രയാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
താന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രയാര്‍.