തിരുവനന്തപുരം: സ്വന്തമായി വാഹനമില്ലാതെ കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തുണ്ടു ഭൂമിയോ, ഒരു തരി സ്വര്‍ണ്ണമോ ഇല്ലാതെ പിന്നാലെ ധനമന്ത്രിയുമുണ്ട്. എന്നാല്‍ ഏവരെയും ഞെട്ടിച്ചത് ദേവസ്വം മന്ത്രി കടകംപള്ളിയുടെ വരുമാനമാണ്. വെറും ആയിരം രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് പലരും പ്രതികരിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ബാങ്ക് നിക്ഷേപത്തില്‍ കോടിപതിയായി മന്ത്രി എകെ ബാലനായിരുന്നു ഉണ്ടായിരുന്നത്.
ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപങ്ങളാണ് മന്ത്രിയെ കോടിപതിയാക്കിയത്. വിരമിച്ചശേഷം ഇപ്പോള്‍ ആര്‍ദ്രം മിഷന് കണ്സല്റ്റന്റായി ജോലി ചെയ്യുകയാണു ബാലന്റെ ഭാര്യ ഡോ പികെ ജമീല. ഈയിനത്തില്‍ മാത്രം പ്രതിമാസം 90,000 രൂപ ശമ്പളവും പെന്ഷന് തുകയായി 52,000 രൂപയും ലഭിക്കുന്നതിനാല്‍ മാസവരുമാനത്തിലും മന്ത്രി തന്നെയാണു മുന്നില്‍. മിക്ക മന്ത്രിമാരും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ ജി സുധാകരന് മാത്രം വേറിട്ടുനിന്നു. ശമ്പളവും അവലന്‍സുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് ആകെ 98,640 രൂപ വാങ്ങുന്നുണ്ടെന്നു സുധാകരന് വെളിപ്പെടുത്തി.
മാത്യു ടി തോമസ്, കെ രാജു എന്നിവര്‍ക്കു മൂന്നു വണ്ടി സ്വന്തമായുള്ളപ്പോഴാണ് മുഖ്യമന്ത്രി, സുധാകരന്, എംഎം മണി, ടിപി രാമകൃഷ്ണന്, പി തിലോത്തമന് എന്നിവര്‍ക്ക് ഒന്നു പോലുമില്ല. മറ്റുള്ളവര്‍ക്ക് ഒരോന്നു വീതം മാത്രം. ടിപി രാമകൃഷ്ണനും കെടി ജലീലിനും സ്വര്‍ണ ശേഖരമില്ല. കെ രാജുവിന്റെയും ജെ മേഴ്സിക്കുട്ടിയമ്മയുടെയും പക്കല്‍ അഞ്ചു പൈസ എടുക്കാനുമില്ല. എസി മൊയ്തീന്റെ പക്കലാണെങ്കിലോ, ആവശ്യത്തിനു പണവും ആറരലക്ഷം രൂപ.
മന്ത്രി കെടി ജലീലന് 1.10 കോടി രൂപയുടെയും എസി മൊയ്തീന് 70 ലക്ഷത്തിന്റെയും സുധാകരന് 57 ലക്ഷത്തിന്റെയും മാത്യു ടി തോമസിന് 51 ലക്ഷത്തിന്റെയും ഇന്‍ഷുറന്‍സുണ്ട്. മുഖ്യമന്ത്രിക്കും ഒന്‍പതു മന്ത്രിമാര്‍ക്കും ഇന്‍ഷുറന്‍സേ ഇല്ല. പാരമ്പര്യമായി കിട്ടിയ സ്വത്തും സ്വര്‍ണവും ഒക്കെയാണു പക്കലുള്ളതെന്നു മന്ത്രിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ വെളിപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ മന്ത്രിസഭായോഗം മന്ത്രിസഭാംഗങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു.