കോഴിക്കോട്: ബിജെപി വാതില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമുന്നിലും തുറന്നിട്ടിരിക്കുകയാണെന്ന് നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ള. ബിജെപി എന്നത് ഒരു കുടുംബമാണ്, അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം അത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെക്കപ്പെട്ട ശേഷം ഒരുക്കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുമന്നു അദ്ദേഹം. വൈവിധ്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടാവുക സ്വാഭാവികം. പക്ഷെ അതില്‍ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം തുടരുക തന്നെ ചെയ്യും.
മുന്‍പ് താന്‍ സംസ്ഥാന അധ്യക്ഷനായപ്പോള് നിരവധി പേര് ബിജെപിയിലേക്ക് ചേര്‍ന്നിരുന്നു. നരേന്ദ്രമോദിയുടെ ഭരണം വലിയ സാധ്യതയാണ് കേരളത്തിന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. പഴയ സാഹചര്യം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.