വയനാട്: ജനാധിപത്യരാഷ്ട്രീയ സഭ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സികെ ജാനു. എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും ജനാധിപത്യരാഷ്ട്രീയ സഭ പാര്‍ട്ടി അധ്യക്ഷ സികെ ജാനു വ്യക്തമാക്കി. സികെ ജാനുവിന്റെ പിന്തുണ വയനാട്ടില്‍ ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കളമൊരുങ്ങുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്. പിപി സുനീറാണ് വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത്.
ജനാധിപത്യരാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടതിന് പിന്നാലെ എല്‍ഡിഎഫില്‍ എത്തുമെന്നും സികെ ജാനു വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജനാധിപത്യരാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്.
ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായിട്ടും ആ പരിഗണന തനിക്ക് എന്‍ഡിഎയില്‍ നിന്നും ലഭിച്ചിച്ചില്ലെന്ന് ജാനു കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജാനു 30000ത്തോളം വോട്ടുകള്‍ നേടിയിരുന്നു.