കരുനാഗപ്പള്ളി: വള്ളിക്കാവ് ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ മലയാളിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പിന്റെ (41) മൃതദേഹമാണ് കണ്ടെത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ഏറെ നാളായി ആശ്രമത്തില്‍ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ 26നാണ് അമൃതപുരി ആശ്രമത്തില്‍ നിന്നും ഇയാളെ കാണാതായത്.
ദീര്‍ഘനാളായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു ഗോപാലകൃഷ്ണ കുറുപ്പ്. ബുദ്ധിവളര്‍ച്ച അല്പം കുറവുള്ള ഇയാളെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷന് തെക്കുഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. അധികം ആരോടും സംസാരിക്കാത്ത സ്വഭാവമായിരുന്നു ഇയാളുടേത്. കരുനാഗപ്പള്ളി സിഐ ഷാഫി മുഹമ്മദിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.