കുറ്റിപ്പുറം: പ്രണയബന്ധത്തില്‍ നിന്ന് കാമുകന് പിന്മാറുന്നതായി തോന്നിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്കായി റെയില്‍പ്പാളത്തിലെത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി വീട്ടുകാര്‍ക്കൊപ്പമയച്ചു.
കഴിഞ്ഞദിവസം രാവിലെ ചെമ്പിക്കലിനടുത്താണ് യുവതി ജീവനൊടുക്കാന്‍ റെയില്‍പ്പാളത്തിലെത്തിയത്. റെയില്‍പ്പാളത്തിലൂടെ നടക്കുന്ന യുവതിയെക്കണ്ട് സംശയംതോന്നിയ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പോലീസിനെ വിവരമറിയിച്ചു. എസ്ഐ ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രണയനൈരാശ്യംമൂലം ജീവനൊടുക്കാനെത്തിയതാണെന്ന് യുവതി അറിയിച്ചത്.
പൊന്നാനി സ്വദേശിയായ 21കാരിയാണ് പ്രണയം പൂവണിയാത്ത വിഷമത്തില്‍ ആത്മഹത്യയ്ക്കൊരുങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരും കുറ്റിപ്പുറത്തെ പാര്‍ക്കില്‍വെച്ച് കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.