മട്ടാഞ്ചേരി: ദേശീയപാതയില്‍ അഞ്ച് വയസ്സുള്ള മകളെക്കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് പോയി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിസാണ് കുടുങ്ങിയത്. ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ജോ ആര്‍ടിഒ ഷാജി മാധവന് പറഞ്ഞു. ഇടപ്പള്ളി പോലീസും നടപടി ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ഇടപ്പള്ളിയിലൂടെ രണ്ട് മക്കളെയും ഭാര്യയേയും കയറ്റി സ്കൂട്ടറില്‍ പോകുകയായിരുന്ന ഇദ്ദേഹം. ഇടയ്ക്ക്, മുന്നിലിരുന്ന മകളെക്കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിക്കുകയായിരുന്നു. പിന്നാലെ വന്ന ഒരു വാഹനത്തിലിരുന്നയാള് ഇത് ചിത്രീകരിച്ചു. അതിനു ശേഷം അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്. വാഹനമോടിച്ച കുട്ടി യുകെജി വിദ്യാര്‍ഥിയാണ്.
അച്ഛനും അമ്മയും പിന്നിലിരിക്കുമ്പോഴാണ് പെണ്‍കുട്ടി വാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു പിഞ്ചുകുഞ്ഞും ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ലുലു മാളിന് അടുത്തു കൂടെയാണ് പെണ്‍കുട്ടി സ്കൂട്ടറോടിച്ച് പോയത്. മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായത് ട്രാഫിക് പൊലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.