കൊല്ലം: ഉത്സവങ്ങള്‍ക്കായി ശബരിമല സന്നിധാനത്ത് കൊടിയേറി. പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം മാര്‍ച്ച് 21നാണ് സമാപിക്കുക. ഇന്നലെ വൈകുന്നേരമാണ് നടതുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു.
കഴിഞ്ഞ ദിവസം തന്നെ ശബരിമല ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും ശക്തികുളങ്ങര ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് കുഞ്ചാച്ചമന്‍ സമിതിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് എത്തിച്ചിരുന്നു. അയ്യപ്പനെ ആറാട്ടിനിരുത്താനുള്ള പഴുക്കാമണ്ഡപവും ഘോഷയാത്രയായി സന്നിധാനത്ത് എത്തി.
ഘോഷയാത്ര നടന്നത് സമിതിഭാരവാഹികളായ ബി രാമാനുജന് പിള്ള, എസ് സുരേഷ് കുമാര്‍, ഡി സോമദത്തന്‍ പിള്ള, ഡി വിജയകുമാര്‍, പാറയ്ക്കല്‍ സുഭാഷ്, വി ഹരികുമാര്‍, എസ് മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്.