കൊച്ചി: പല രാജ്യസഭാ എംപിമാരും പാര്‍ലമെന്റില്‍ പോകുന്നത് പെന്ഷന് വേണ്ടിയാണ്, എന്നാല്‍ പി രാജീവ് രാജ്യസഭാ എംപി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് മേജര്‍ രവി. എറണാകുളത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ട്. എന്നാല്‍ രാജീവ് തനിക്ക് അനിയനെ പോലെയാണെന്ന് മേജര്‍ രവി പറഞ്ഞു. രാജീവ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. ബിജെപി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജര്‍ രവി ഇടത് വേദിയില്‍ എത്തി സിപിഎം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് പലരേയും ഞെട്ടിച്ചു.