കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ആളെ അറസ്റ്റുചെയ്തു. ചെലേമ്പ്ര തടായില്‍ വീട്ടില്‍ മിഥുനെയാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിനൊപ്പം അയാളുടെ കേസിന്റെ വിവരങ്ങള്‍ അറിയാനായി വന്ന ഇയാള്‍ സ്റ്റേഷനിലെ വനിതാ പോലീസുകാരുടെ ഫോട്ടോ പകര്‍ത്തുകയായിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.