കൊച്ചി: തുടര്‍ച്ചയായ ആറാംദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഇന്ന് ഡീസലിന് പത്ത് പൈസയും, പെട്രോളിന് പത്ത് പൈസയുമാണ് വര്‍ധിച്ചത്. ആറ് ദിവസത്തിനിടെ പെട്രോളിനുണ്ടായത് 52 പൈസയുടെ വര്‍ധനവും, ഡീസലിനുണ്ടായത് 67 പൈസയുടെ വര്‍ധനവുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ നേരിയ വ്യതിയാനങ്ങളാണ് രാജ്യത്തെ എണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32 രൂപയുമായി. കോഴിക്കോട് പെട്രോളിന് 74.56 രൂപയും, ഡീസലിന് 71.66 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും, ഡീസലിന് 72.70 രൂപയുമാണ് വില.