തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മേലിലുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന് സഹകരണ മന്ത്രിയും ചീഫ് സെക്രട്ടറിയും നബാര്‍ഡുമായും റിസര്‍വ് ബാങ്കുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയ്ക്ക് ഇരട്ട പ്രഹരമായിട്ടായി ബാങ്കുകള്‍ കടം തിരിച്ച് പിടിക്കാന്‍ ഇറങ്ങിയതോടെ, എന്ത് ചെയ്യണമെന്ന അങ്കലാപ്പിലാണ് കര്‍ഷകര്‍. ഇടുക്കിയില്‍ മാത്രം പതിനയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് അയച്ചത്.
ഇടുക്കിയില്‍ മാത്രം വലിയ കൃഷിനാശമാണ് ഉണ്ടായത്. ദീര്‍ഘകാല തോട്ടവിളകളടക്കം പ്രളയം വന്നതോടെ പാടെ നശിച്ചു. കൃഷി നാശത്തിനുള്ള സര്‍ക്കാര്‍ നഷ്ട പരിഹാരം പോലും ഇതുവരെ കിട്ടിയിട്ടില്ല. കാര്‍ഷിക വിളകളില്‍ നിന്ന് ആദായമെടുത്ത് വായ്പ തിരിച്ചടച്ചിരുന്ന കര്‍ഷകര്‍ക്ക് ഇതോടെ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയാണ്.