മുനമ്പം: മീന്‍പിടിക്കാനായി കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ മത്സ്യം. 500 കിലോഗ്രാം തൂക്കമുള്ള ഓലക്കൊടിയന് മത്സ്യത്തെയാണ് ബോട്ടുകാര് മുനമ്പം ഹാര്‍ബറില്‍ എത്തിച്ചത്. 10 അടിയിലേറെ നീളവും രണ്ടര അടിയിലേറെ വീതിയുമുള്ള മത്സ്യം അത്ഭുതക്കാഴ്ചയായി.
കൂറ്റന്‍ ഓലക്കൊടിയന് മത്സ്യം 35,000 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. സാധാരണ 50 മുതല്‍ 150 കിലോഗ്രാം വരെ തൂക്കമുള്ള ഓലക്കൊടിയന് മത്സ്യത്തെയാണ് കൂടുതലായി ലഭിക്കാറുള്ളത്. എന്നാല്‍
ഇത്രയും വലിയ ഓലക്കൊടിയന് അടുത്തെങ്ങും മുനമ്പത്ത് എത്തിയിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
പൊതുവെ ഇത്തരം ഓാലക്കൊടിയന് മത്സ്യം ചൂണ്ടയിലാണ് കുരുങ്ങുന്നത്. എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയാണ് ഈ ഭീമന് കരയിലെത്തിയത്.